തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് കീഴിൽ ആരംഭിക്കുന്ന അനുബന്ധ കോർപറേഷനായ സ്വിഫ്റ്റിലേക്ക് ആസ്തികൈമാറ്റത്തിനും ആേലാചന. ആദ്യഘട്ടത്തിൽ 237 ഉം രണ്ടാം ഘട്ടത്തിൽ 460 ഉം അടക്കം 697 ബസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്മെൻറ് ആലോചിക്കുന്നത്. 190 ജനുറം എ.സി ബസുകൾ, 29 സ്കാനിയ വോൾവോ ബസുകൾ, വാടകകരാർ വ്യവസ്ഥയിലോടുന്ന ഒമ്പത് സ്കാനിയകൾ, ഒമ്പത് ഇലക്ട്രിക് ബസുകൾ എന്നിവ ആദ്യഘട്ടത്തിൽ കൈമാറും. 100 ദീർഘദൂര റൂട്ടുകളും കിഫ്ബി സഹായത്തോടെ പുതുതായി വാങ്ങുന്ന 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുക. ഫലത്തിൽ കെ.എസ്.ആർ.ടി.സിയുടെ സുപ്രധാന സർവിസുകളെല്ലാം പുതിയ കമ്പനിക്ക് കീഴിലാകും.
കേന്ദ്രത്തിൽനിന്ന് നേരത്തെ ജനുറം പദ്ധതി പ്രകാരം എ.സി വോൾവോ ബസുകൾ ലഭിച്ചപ്പോൾ കെ.യു.ആർ.ടി.സി എന്ന പേരിൽ സബ്സിഡിയറി കമ്പനി രൂപവത്കരിെച്ചങ്കിലും കാര്യമായ ഗുണം ചെയ്തില്ലെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് പുതിയ സ്വതന്ത്ര കമ്പനി സജ്ജമാക്കുന്നത്.
നിയമപരമായി സ്വതന്ത്രമാണെങ്കിലും കെ.എസ്.ആർ.ടി.സി സഹായമില്ലാതെ സ്വിഫ്റ്റിന് പ്രവർത്തിക്കാനാവില്ല. ഇത് സംബന്ധിച്ച കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്താനാണ് മാനേജ്മെൻറ് നീക്കം. സ്വിഫ്റ്റിെൻറ വരുമാനത്തിൽനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വേണ്ടുന്ന ആനുകൂല്യങ്ങൾ നൽകുന്നതിനും കടബാധ്യതകൾ തീർക്കുന്നതിനുള്ള നിയമപരമായ ബാധ്യതയാണ് വ്യവസ്ഥയായി ചേർക്കുക. കമ്പനി രൂപവത്കരണം 10 മാസക്കാലത്തേക്ക് മാത്രമായിരിക്കുമെന്നും അതിനുശേഷം കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കുമെന്നുമാണ് മറ്റൊരു വ്യവസ്ഥ. സ്വിഫ്റ്റിന് സ്വന്തമായി ഡിപ്പോയോ വർക്ഷോപ്പോ ഉണ്ടാകില്ല. താൽക്കാലികമായി നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കും. കെ.എസ്.ആർ.ടി.സിയിൽനിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങൾക്കും (റൂട്ട്, ബസ്, പരിപാലനം) സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിക്ക് പ്രതിഫലം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.