കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66 കാവുംപുറത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ സി. അബൂബക്കറിന് പരിക്കേറ്റു. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ആംബുലന്‍സില്‍ രോഗി ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. അപകടത്തിൽ ആംബുലൻസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.

ബസിന്‍റെ മുൻ ഭാഗത്തത്തെ ഗ്ലാസ് പൂർണമായും തകർന്നു. പരിക്കേറ്റ അബൂബക്കറിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - KSRTC and ambulance accident at Valanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.