മാസ്ക് ധരിക്കാത്ത അന്തർ സംസ്ഥാന തൊഴിലാളിയെ മർദിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് സസ്പെൻഷൻ

കൊച്ചി: മാസ്ക് ധരിക്കാത്ത അന്തർ സംസ്ഥാന തൊഴിലാളിയെ മർദിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ഡ്രൈവർ വി.വി. ആൻറുവിനെയാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി സസ്പെൻഡ് ചെയ്തത്.

വ്യാഴാഴ്ച രാത്രി അങ്കമാലി ബസ് സ്റ്റേഷൻ പരിസരത്താണ് അന്തർ സംസ്ഥാന തൊഴിലാളിയെ കെ.എസ്.ആർ.ടി.സി ഡ്രൈവർ വടി കൊണ്ട് ക്രൂരമായി മർദിച്ചത്. ബംഗാൾ സ്വദേശിയായ മൂർഖി ദാസ് എന്ന 46കാരനാണ് മർദനമേറ്റത്. ഇദ്ദേഹം രക്തം വാർന്ന് കിടക്കുന്നത് യാത്രക്കാർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് രണ്ടു കണ്ടക്ടർമാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൻെറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതേതുടർന്ന്, തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - KSRTC bus driver suspended for beating interstate employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.