വടകരയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മൂന്ന്​ ബൈക്ക്​ യാത്രികർ മരിച്ചു

വടകര: ദേശീയപാതയിൽ മുട്ടുങ്ങൽ കെ.എസ്.ഇ.ബി ഓഫിസിനുസമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേർ മരിച്ചു. ശനിയാഴ്ച രാത്രി പത്തേകാലോടെയാണ് അപകടം. ബൈക്ക് കൊയിലാണ്ടിയിൽ രജിസ്​റ്റർ ചെയ്തതാണെങ്കിലും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നതായി ​െപാലീസ് പറഞ്ഞു. കെ.എൽ 56 ക്യു-8619 ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടത്.

കോഴിക്കോട് നിന്ന്​ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ എക്സ്പ്രസിൽ എതിരെ മറ്റൊരു വാഹനത്തെ മറികടന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ട​ുപോകവെയുമാണ്​ മരിച്ചത്.

അപകടസമയത്ത് ഇതുവഴി കടന്നു പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതക്കുരുക്കിൽ പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിലെ പൊലീസുകാരടക്കം രക്ഷാപ്രവർത്തനം നടത്തി. മൂന്നുപേരുടെയും മൃതദേഹം വടകര ജില്ലആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - KSRTC Bus Hit Bike; Three Dead in Vadakara -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.