കോട്ടയം ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; 16 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോട്ടയം: ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. പുലർച്ചെ രണ്ടരയോടെ ഏറ്റുമാനൂർ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസ്.

കണ്ടക്ടറും ഡ്രൈവറും അടക്കം 46 പേർ ബസിൽ ഉണ്ടായിരുന്നു. ഗാന്ധിനഗറിൽ യാത്രക്കാരനെ ഇറക്കിയ ശേഷം വരുമ്പോൾ അടിച്ചിറ വളവിൽ നിയന്ത്രണംവിട്ട ബസ് രണ്ട് പോസ്റ്റുകളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.

അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - KSRTC bus overturns at Ettumanoor, 30 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.