തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കസേര തെറിച്ചതോടെ ഇൗ സർക്കാറിെൻറ കാലത്ത് രണ്ടാംതവണയാണ് തച്ചങ്കരി ഗതാഗത വകുപ്പിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പാതി വഴിയിൽ പടിയിറങ്ങുന്നത്. ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ മന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള ശീതസമരത്തെ തുടർന്നാണ് ആദ്യ പടിയിറക്കം.
ശശീന്ദ്രന് കീഴിൽതന്നെ കെ.എസ്.ആർ.ടി.സി സി.എം.ഡിയായി എത്തിയെങ്കിലും ട്രേഡ് യൂനിയനുകളുമായുള്ള തർക്കമാണ് ഇത്തവണ കസേര തെറിപ്പിച്ചത്. രണ്ടാംവരവിൽ മന്ത്രിയുമായി നല്ല ബന്ധം നിലനിർത്തിയെങ്കിലും സി.െഎ.ടി.യു സമ്മർദത്തെ തുടർന്ന് സി.പി.എം കൈവിട്ടു. തച്ചങ്കരിക്കെതിെര നാലുവട്ടം സി.െഎ.ടി.യു സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. പരസ്പരം പോരടിച്ച് നിന്ന ഭരണ-പ്രതിപക്ഷ ട്രേഡ് യൂനിയനുകളെ ഒന്നിപ്പിക്കാനും സംയുക്ത ട്രേഡ് യൂനിയൻ സമിതിക്ക് രൂപംനൽകാനും തച്ചങ്കരി നിമിത്തമായി. സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദെൻറ മൂർച്ചയേറിയ നാവിനും ഇരയായി. ഇതിനിടയിലും ശബരിമല സർവിസ് മികവിൽ കാൽനൂറ്റാണ്ടിനുശേഷം സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസിയെ പ്രാപ്തമാക്കിയെങ്കിലും കസേര ഉറപ്പിക്കാനായില്ല.
ഇടത് സർക്കാർ അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ നാലാം തവണയാണ് സി.എം.ഡിയെ മാറ്റുന്നത്. സർക്കാർ അധികാരത്തിലെത്തിയപ്പോൾ സി.എം.ഡിയായിരുന്ന ആൻറണി ചാക്കോയെയാണ് ആദ്യം മാറ്റിയത്. പിന്നീട് ഏറെ പ്രതീക്ഷയോടെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കമിട്ട എം.ജി. രാജമാണിക്യത്തിന് ഒരു വർഷത്തിനകം കസേര പോയി. പിന്നാലെയെത്തിയ എ. ഹേമചന്ദ്രനും ഒരു വർഷം തികക്കാനായില്ല. 3200 കോടിയുടെ കൺസോർട്യം വായ്പ തരപ്പെടുത്തിയും ഡ്യൂട്ടി പരിഷ്കരണത്തിലൂടെയും സർവിസ് കാര്യക്ഷമമാക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഹേമചന്ദ്രനെ മാറ്റിയത്.
സാമ്പത്തികമായി സ്ഥിരത കൈവരിച്ച സ്ഥാപനങ്ങളിൽ പോലും മാനേജ്മെൻറ് തലപ്പത്തെ അസ്ഥിരത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാൽ, പ്രതിമാസം കള്ളികളിലൊതുങ്ങാത്ത നഷ്ടവുമായി െചലവുകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് ഉന്നത സ്ഥാനത്തെ അനിശ്ചിതാവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.