തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ വ്യാഴാഴ്ച ഒരപൂർവ സ്റ്റേഷൻമാസ്റ്ററുെട ചുമതലയിലാകും. മുമ്പ് കണ്ടക്ടർ വേഷത്തിലെത്തിയ മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിയാണ് സ്റ്റേഷൻ മാസ്റ്ററുടെ വേഷം അണിയുന്നത്.
ഡിപ്പോ പ്രവർത്തനം മനസ്സിലാക്കാനാണ് ദീർഘദൂര സർവിസ് ഏറെയുള്ളതും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതുമായ തമ്പാനൂർ ഡിപ്പോയുടെ ചുമതല എം.ഡി ഏറ്റെടുക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മോണിങ് ഷിഫ്റ്റിലാണ് അദ്ദേഹം സ്റ്റേഷൻ മാസ്റ്ററാകുക. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഹാജര്‍ രേഖപ്പെടുത്തുക, അവരെ ബസില്‍ നിയോഗിക്കുക. ഷെഡ്യൂൾ മുടങ്ങാതെ അയക്കുക തുടങ്ങിയവാണ് സ്റ്റേഷന്മാസ്റ്ററുടെ ചുമതല.
തമ്പാനൂര്‍ ബസ് ടെർമിനലിൽ അന്വേഷണ കൗണ്ടറിനോട് ചേര്‍ന്നാണ് സ്റ്റേഷന്മാസ്റ്ററുടെ ഓഫിസ്. ഇവിടെയാണ് ബസ് റിപ്പോർട്ട് ചെയ്യുകയും സമയം എഴുതി വാങ്ങുകയും ചെയ്യുന്നത്. ആദ്യമായി കണ്ടക്ടറായി യൂനിഫോമിട്ട് ബസില്‍ ജോലി ചെയ്ത എം.ഡിയാണ് ടോമിന് തച്ചങ്കരി. ഇതിന് കണ്ടക്ടര്‍ ലൈസന്‍സും എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.