മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി മരിച്ചു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കുന്നേൽ വീട്ടിൽ കെ.എൻ അജയകുമാർ (ബേബിക്കുട്ടൻ 56) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ കടാതി തീ കൊള്ളിപ്പാറക്ക് സമീപമായിരുന്നു സംഭവം. ബൈക്കിൽ തീകൊള്ളിപാറയിൽ എത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന കന്നാസിൽ നിന്നും പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂവാറ്റുപുഴ നഗരത്തിൽ നിന്നും തീകൊള്ളിപ്പാറയിൽ എത്തി തീ കൊളുത്തി ആത്മഹത്യ
ക്ക് ശ്രമിച്ചതിൽ ദുരൂഹതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.