തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിലെ പ്രശ്നങ്ങളും തൊഴിലാളികളുടെ പ്രതിസന്ധിയും ബോധ്യപ്പെടുത്തുന്നതിന് പ്രതിപക്ഷ-ഭരണപക്ഷ സംഘടനകൾ ഉൾപ്പെടുന്ന ട്രേഡ് യൂനിയൻ സംയുക്ത സമിതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
പെൻഷനടക്കം സാമ്പത്തിക ബാധ്യത സർക്കാർ ഏെറ്റടുത്തിട്ടും ഡീസൽ വാങ്ങാൻ പണമില്ലാത്ത സ്ഥിതിയുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചപ്പോൾ 194-210 കോടി രൂപ വരെ പ്രതിമാസം കലക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ 184 കോടിയായി താഴ്ന്നു. മാത്രമല്ല, സിംഗിൾ ഡ്യൂട്ടിയാക്കിയേതാടെ രണ്ടു ലക്ഷത്തോളം യാത്രക്കാർ കെ.എസ്.ആർ.ടി.സിക്ക് കുറഞ്ഞു. രണ്ടു ലക്ഷം കിലോമീറ്റർ അധികം സർവിസ് നടത്തേണ്ടിവരുന്നു.
ഗതാഗതമന്ത്രിയോട് സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഭരവാഹികൾ പറഞ്ഞു. സി.കെ ഹരികൃഷ്ണൻ, എം.ജി. രാഹുൽ, ആർ. ശശിധരൻ, സണ്ണിതോമസ് എന്നിവർ സംബന്ധിച്ചു.
സംയുക്ത ട്രേഡ് യൂനിയൻ സമിതി പണിമുടക്കിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ ചൊവ്വാഴ്ച ഗതാഗത-തൊഴിൽ മന്ത്രിമാരുമായി സംയുക്ത ട്രേഡ് യൂനിയൻ സമിതി ചർച്ച നടത്താനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.