കൊച്ചി: കടം തിരിച്ചടക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച തുക പിഴപ്പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കെ.എസ്.എഫ്.ഇ, കെ.എഫ്.സി, എൽ.ഐ.സി, സഹകരണ സംഘങ്ങൾ തുടങ്ങിയവക്കും േപ്രാവിഡൻറ് ഫണ്ട്, നാഷനൽ പെൻഷൻ സ്‌കീം തുടങ്ങിയവയിലേക്കും അടക്കേണ്ട തുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ചെങ്കിലും അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കെ.എസ്.ആർ.ടി.സി ജീവനക്കാരായ പി. എം. സജി, ടി.വി. അനിൽ കുമാർ, എ.എസ്. മധു എന്നിവർ ഹൈകോടതിയെ സമീപിച്ചത്.
കടമെടുത്ത തുകയുടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ഹരജിക്കാർ പറയുന്നു.
പിരിെച്ചടുത്തിട്ടും തുക യഥാസമയം കെ.എസ്.ആർ.ടി.സി അടക്കാത്തതിനാലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം എൽ.ഐ.സിയിലേക്ക് 5.13 കോടിയും സഹകരണ സംഘങ്ങളിലേക്ക് 1.20 കോടിയും കെ.എസ്.എഫ്.ഇയിലേക്ക് 67 ലക്ഷം രൂപയും കെ.ടി.ഡി.എഫ്.സി യിലേക്ക് 20.78 ലക്ഷം രൂപയും ഇൗ ഇനത്തിൽ കെ.എസ്.ആർ.ടി.സി അടക്കാനുണ്ട്. ഇൗ തുക പലിശയും പിഴപ്പലിശയും സഹിതം അടക്കാൻ നിർദേശിക്കമെന്നും ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നത് തടയണമെന്നും പിടിച്ചെടുക്കുന്ന തുക ഏഴുദിവസത്തിൽ കൂടുതൽ കൈവശം വെക്കരുതെന്ന് നിർദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങൾ. ഹരജി ജൂൺ 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.