കെ.എസ്.ആർ.ടി.സി: വരുമാനം 200 കോടിയെങ്കിലും ശമ്പളം വൈകും

തിരുവനന്തപുരം: മേയ് മാസത്തിലെ ടിക്കറ്റ് കലക്ഷനും ടിക്കറ്റ് ഇതര വരുമാനവും ചേർന്ന് 200 കോടിയോളം വരുമാനമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സിയിൽ ഇക്കുറിയും ശമ്പളം വൈകും. കഴിഞ്ഞതവണ ശമ്പളം വാങ്ങാന്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ്, വായ്പ, ഡീസല്‍ എന്നിവയ്ക്ക് പണമടച്ച് കഴിഞ്ഞപ്പോള്‍ പണം കാലിയായെന്നാണ് അധികൃതർ പറയുന്നത്. 46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടക്കേണ്ടിവന്നു.

തൊഴിലാളികളും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. നിലവിലെ സാഹചര്യത്തില്‍ മേയ് മാസത്തെ ശമ്പളം ജൂൺ അഞ്ചിനുള്ളിൽ നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളെ അറിയിച്ചു. തുടര്‍ന്ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച ബഹിഷ്‌കരിച്ചു. ശമ്പളം എന്നു നല്‍കാന്‍ കഴിയുമെന്ന് അറിയിച്ചിട്ട് ചര്‍ച്ചയാകാം എന്ന നിലപാടാണ് സംഘടകള്‍ സ്വീകരിച്ചത്. തിങ്കളാഴ്ച മുതല്‍ സി.ഐ.ടി.യു ചീഫ് ഓഫിസിന് മുന്നില്‍ പ്രതിഷേധം തുടങ്ങും.

പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തില്‍നിന്നും ശമ്പളം നല്‍കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. കണ്‍സോർട്യം വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ തുകയും അനുവദിച്ചിട്ടില്ല. അഞ്ചിന് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം പണിമുടക്കിയിരുന്നു.

ശമ്പളത്തിന് 65 കോടി ചോദിച്ചു -ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള വി​ത​ര​ണ​ത്തി​ന്​ 65 കോ​ടി ധ​ന​സ​ഹാ​യം കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു. ഇ​തി​ൽ എ​ത്ര, എ​ന്ന്​ കി​ട്ടും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ശ​മ്പ​ള​വി​ത​ര​ണം. ശ​മ്പ​ള​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​ട്ടി​ല്ല.

ആ​ളു​ക​ൾ വ​രു​മാ​നം മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ, ചെ​ല​വു​ക​ൾ കാ​ണു​ന്നി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ത​ള​ർ​ത്താ​ന​ല്ല, വ​ള​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. സ്വ​യം പ​ര്യാ​പ്ത​മാ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ല്ല പ​രി​ശ്ര​മം ന​ട​ത്തു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​മാ​ന​വും കൂ​ടി​വ​രു​ന്നു​ണ്ട്.

സു​ശീ​ൽ​ഖ​ന്ന റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല. ഇ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ഒ​രു​പ​രി​ധി വ​രെ ക​ര​ക​യ​റാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ബ​സും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​നു​പാ​തം ഇ​നി​യും കു​റ​യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യാ​യ​മാ​യ കാ​ര്യ​ത്തി​ന്​ സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

Tags:    
News Summary - KSRTC: Even if the income is 200 crores, the salary will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.