ഷെ​രീ​ഫ്, അമ്മിണി

വയനാട്ടിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

കൽപറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടിലിനു സമീപം വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കാറും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.

മുട്ടിൽ ടൗണിലെ ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കാൽ വളപ്പിൽ വി.വി. ഷെരീഫ് (52), എടപെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി (60) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ചുള്ളിമൂല കോളനിയിലെ ശാരദയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ട് നിന്ന് വരികയായിരുന്നു ബസാണ് അപകടത്തിൽപെട്ടത്.

പോക്കറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന കാറിൽ ഓട്ടോറിക്ഷയിടിച്ചശേഷം എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ഒരു സ്കൂട്ടറിലും ഇടിച്ചു.

പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിക വർഗ വികസന വകുപ്പിന്‍റെ കിറ്റ് വാങ്ങാൻ തെനേരിയിലേക്ക് രണ്ട് സ്ത്രീകളുമായി പോ‍യ ഓട്ടോയാണ് അപകടത്തിൽപെട്ടത്.

Tags:    
News Summary - KSRTC hit auto and car in Wayanad; Two people died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.