കൊച്ചി: കെ.യു.ആർ.ടി.സി ലോഫ്ലോർ ബസുകളിലുണ്ടായിരുന്ന ഭിന്നശേഷി സൗഹൃദ സൗകര്യം എടുത്ത ു കളഞ്ഞ് ഭിന്നശേഷിക്കാരോട് അധികൃതരുടെ ക്രൂരത. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ അപൂർ വം ഭിന്നശേഷി സൗഹൃദ ഇടങ്ങളിലൊന്നായിരുന്നു ലോ ഫ്ലോർ ബസുകൾ. ആഴ്ചകൾക്ക് മുമ്പാണ് കൂട ുതൽ സീറ്റുകൾ ഘടിപ്പിക്കുന്നതിന് കെ.യു.ആർ.ടി.സി ഈ സൗകര്യം നീക്കിത്തുടങ്ങിയത്. നിലവിൽ വളരെ കുറച്ച് ബസുകളിൽ മാത്രമേ ഈ സൗകര്യമുള്ളൂ.
ലോഫ്ലോർ ബസുകളിൽ വീൽചെയർ കയറ്റാനുള്ള റാംപും അകത്ത് സുരക്ഷിതമായി ഒതുക്കിവെക്കാനുള്ള സൗകര്യവും വീൽചെയർ ലോക്കുമുണ്ടായിരുന്നു. എന്നാൽ, റാംപ് മാത്രമാണ് ഇപ്പോഴുള്ളത്. നിലവിൽ വീൽചെയറിൽ കഴിയുന്നവർ റാംപിലൂടെ ബസിനകത്ത് കയറി വീൽചെയർ ലോക്ക് ചെയ്ത് സുരക്ഷിതമായി ഇരിക്കാറുള്ള ഇടത്താണ് ആറ് പുതിയ സീറ്റുകൾ ഘടിപ്പിച്ചത്. ഇക്കാരണത്താൽ ഒറ്റക്ക് യാത്ര ചെയ്യുന്നയാൾക്ക് തനിച്ച് ബസിനുള്ളിലേക്ക് കയറാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. കയറിയാൽ തന്നെ ബസിെൻറ ഡോറിനടുത്ത് വീൽചെയർ ലോക്ക് ചെയ്യാതെയുള്ള യാത്രയും ഏറെ അപകടം വിളിച്ചുവരുത്തുന്നതാണ്.
സ്ഥിരമായി വീൽചെയറിൽ കഴിയുന്ന, ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാർഥികളുൾെപ്പടെ നിരവധി പേരാണ് ലോ ഫ്ലോറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ, ഇവരെയെല്ലാം ഇരുട്ടിലാക്കുന്ന നടപടിയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലയിലെ തലപ്പാറ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി വി.പി. മുഹമ്മദ് ഫാസിൽ ഗതാഗതമന്ത്രിക്കും ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രിക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആശങ്കയോടും അപകടഭീതിയോടും കൂടിയാണ് ഇപ്പോൾ ലോ ഫ്ലോറിൽ സഞ്ചരിക്കുന്നതെന്ന് പത്തു വർഷമായി വീൽെചയറിൽ കഴിയുന്ന ഫാസിൽ പറയുന്നു.
ദുരിതം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി എം.ഡിയെ സമീപിക്കാനൊരുങ്ങുകയാണ് ഇൗ വിദ്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.