കെ.എസ്.ആർ.ടി.സി: പിൻവാതിൽ നിയമനം നേടിയവരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് പി.എസ്.സി

​െകാച്ചി: കെ.എസ്.ആർ.ടി.സിയിൽ പിൻവാതിൽ നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന് പി.എസ്.സി ഹൈ കോടതിയിൽ. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ വഞ്ചനയാണെന്ന് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി നൽകിയ സത ്യവാങ്മൂലത്തിൽ പറയുന്നു.

സി.ഇ.ഒ, ജനറൽ മാനേജർ, ചീഫ് അക്കൗണ്ട്സ് ഒാഫിസർ എന്നിവ ഒഴികെയുള്ള നിയമനങ്ങളിൽ പി.എസ്.സ ിയുമായി കെ.എസ്.ആർ.ടി.സി ചർച്ച നടത്തിയിരിക്കണമെന്ന് പി.എസ്.സി നിയമത്തിൽ പറയുന്നുണ്ട്​. അഭിപ്രായവ്യത്യാസമുണ്ടായ ാൽ സർക്കാറിന് വിഷയം വിടണം. സർക്കാർ തീരുമാനമായിരിക്കും അന്തിമം. സർക്കാർ തീരുമാനമെടുക്കുംമുമ്പ് വിഷയം പി.എസ്.സിയുടെ അഭിപ്രായത്തിന് വിടേണ്ടതുമുണ്ട്. നടപടിക്രമം പൂർത്തീകരിച്ച് നിയമിക്കാനുള്ള സമയംപോലും ലഭ്യമല്ലാത്തവിധം അടിയന്തര ആവശ്യമാണെങ്കിൽ താൽക്കാലിക നിയമനത്തിന് അനുമതിയുണ്ട്​. അധ്യാപകരുടേത് ഒഴികെ ഇങ്ങനെ നിയമിക്കപ്പെടുന്ന തസ്തികകളിൽ 180 ദിവസത്തിനപ്പുറം തുടരാൻ പാടില്ല. പി.എസ്.സി സ്​ഥിരം ഉദ്യോഗാർഥികളെ അഡ്വൈസ് ചെയ്ത തസ്തികയിൽ താൽക്കാലികക്കാർക്ക്​ തുടരാനാവില്ല.

താൽക്കാലികമായി നിയമിച്ചയാളെ അനുവദനീയ കാലാവധി കഴിഞ്ഞശേഷം അതേ തസ്തികയിൽതന്നെ നിയമിക്കാനാവില്ല. പുതിയ ഉദ്യോഗാർഥികളെ എംപ്ലോയ്മ​​െൻറ് എക്സ്ചേഞ്ച് മുഖേന ലഭിക്കാത്ത അവസ്ഥ വന്നാൽപോലും പി.എസ്.സി അനുമതിയോടെ വേണം പഴയവരെത്തന്നെ നിയമിക്കാൻ. യോഗ്യതയുള്ള ഉദ്യോഗാർഥി നിയമപരമായി ജോലി​െക്കത്തുന്നമുറക്ക് താൽക്കാലികക്കാരനെ ഒഴിവാക്കുകയും വേണം. സ്ഥിരത ആവശ്യപ്പെടാനും ഭാവിയിൽ നിയമനം ആവശ്യപ്പെടാനും താൽക്കാലികനിയമനം നേടിയയാൾക്ക്​ കഴിയില്ല.

പി.എസ്.സിയുമായി ചർച്ച ചെയ്തല്ലാതെ 180 ദിവസത്തിനപ്പുറത്തേക്ക് നിയമനം പാടില്ലെന്ന്​ മാത്രമല്ല, 180 ദിവസത്തെ നിയമനത്തിനും പി.എസ്.സിയുടെ അനുമതി വേണം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിടാനും ചട്ടമില്ല. അല്ലാത്തപക്ഷം പൊതു തൊഴിലിന് അർഹരായവർക്ക് അവസരസമത്വം ഉണ്ടായിരിക്കണമെന്ന തത്വം ലംഘിക്കപ്പെടും. ചട്ടംലംഘിച്ചുള്ള ഇത്തരം നിയമനങ്ങൾ അസാധുവാണ്.ഇൗ തൊഴിലാളികളെ സ്ഥിരംജീവനക്കാരായി കണക്കാക്കാനാവില്ല. ആറുമാസത്തെ തൃപ്തികരമായ സേവനം പൂർത്തിയാക്കിയെന്നതുകൊണ്ട് മാത്രം ഒരു ജീവനക്കാരൻ സ്ഥിരംജീവനക്കാര​​​െൻറ പട്ടികയിൽ വരില്ല. സാധാരണ നിയമനപ്രക്രിയയിലൂടെ അല്ലാതെ ജോലിയിലെത്തിയ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാവി​െല്ലന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു.

Tags:    
News Summary - KSRTC M PANEL CONDUCTOR PSC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.