കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നൽകാനുള്ള ഹൈകോടതി വിധിയിൽ അവ്യക്തതയെന്ന് ടോമിൻ ജെ തച്ചങ്കരി. വിധി നടപ്പാക്കാൻ സാവകാശം തേടുമെന്നും കെ.എസ്.ആർ.ടി.സി എം.ഡി പറഞ്ഞു. പത്തുവർഷത്തിൽ താഴെയുള്ള മുഴുവൻ എം. പാനൽ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
കെ.എസ്.ആര്‍.ടി.സിയില്‍ വിവിധ തസ്തികകളില്‍ ജോലിക്ക് അപേക്ഷിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കിഷോര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. നിയമനം ലഭിക്കാത്തത് ചൂണ്ടികാട്ടി സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ ജോലി ചെയ്തവരെയും പത്ത് വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെയും നിലനിർത്താമെന്നും ഉത്തരവിലുണ്ട്. ഇത് ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന 3600ലധികം ജീവനക്കാരെ ബാധിക്കുന്നതാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്നായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.