തിരുവനന്തപുരം: എ.ടി.എം കാർഡ് വഴി ടിക്കറ്റെടുക്കാം, പണം മുൻകൂറായി അടച്ച് സ്മാർട്ട് സീസൺ കാർഡും വാങ്ങാം...കെ.എസ്.ആർ.ടി.സിയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ ന്യൂെജനാകുന്നു. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡുമടക്കം ഉപയോഗിക്കാവുന്ന 7000 അത്യാധുനിക ടിക്കറ്റ് മെഷീനുകളാണ് കെ.എസ്.ആർ.ടി.സി വാങ്ങുന്നത്.
ആദ്യ ടെൻഡറിൽ കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും രണ്ടാം ടെൻഡറിൽ നാല് പ്രമുഖ കമ്പനികളാണ് അപേക്ഷ സമർപ്പിച്ചത്. ഇവരുടെ ഇ.ടി.എമ്മുകളുടെ പരീക്ഷണം 14ന് തിരുവനന്തപുരം-പാലോട് റൂട്ടിൽ നടക്കും. സാധാരണ ടിക്കറ്റിന് പുറമേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, ക്യൂ.ആർ കോഡ് വഴിയുള്ള പണമിടപാട് എന്നിവക്കെല്ലാം പുതിയ ഇ.ടി.എമ്മിൽ സൗകര്യമുണ്ടാകും.
നിലവിലെ ടിക്കറ്റ് മെഷീനുകളെകാൾ വലുപ്പം കുറവായിരിക്കും. 24 മണിക്കൂർ ബാറ്ററി ബാക് അപ്പുമുണ്ടാകും. സിം കാർഡുപയോഗിച്ചാണ് ഇൻർനെറ്റ് കണക്ഷൻ. സ്മാർട്ട് സീസൺ കാർഡുകളാണ് മറ്റൊരു പ്രത്യേകത. എ.ടി.എം മാതൃകയിൽ സ്വൈപ് ചെയ്ത് യാത്ര ചെയ്യാം. ഇൗ മണ്ഡലകാലത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ പുതിയ ടിക്കറ്റ് മെഷീനുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുമെന്നും അറിയുന്നു. നിലവിൽ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കിലാണ്. പ്രതിവർഷം ഒരു മെഷീെൻറ അറ്റക്കുറ്റപ്പണിക്ക് 3000 രൂപ ചെലവാകുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.