കെ.എസ്​.ആർ.ടി.സി പെൻഷൻ കുടിശ്ശിക ഇൗ മാസം നൽകും

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി പെൻഷൻ കുടിശ്ശിക ഇൗ മാസം തന്നെ  നൽകാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനമായത്​. യോഗത്തിൽ സഹകരണ മന്ത്രിയും  ബാങ്ക്​ പ്രതിനിധികളും പ​െങ്കടുത്തിരുന്നു. അടുത്ത മാർച്ചിന്​ മുമ്പ്​ പെൻഷൻ നൽകുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

പെൻഷൻ നൽകുന്നതിനായി കെ.എസ്​.ആർ.ടി.സിയും ബാങ്കുകളുടെ കൺസോഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിടും. ഇതിനായി കൺസോഷ്യം കെ.എസ്​.ആർ.ടി.സിക്ക്​ കുറഞ്ഞ ചെലവിൽ വായ്​പ നൽകും. വായ്​പക്ക്​ സർക്കാർ ഗ്യാരണ്ടിയുമുണ്ടാവും. 

ഇതു സംബന്ധിച്ച്​ അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  വീണ്ടുമൊരും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്​. കഴിഞ്ഞ അഞ്ച്​ മാസമായി കെ.എസ്​.ആർ.ടി.സിയിലെ ജീവനക്കാർക്കാർക്ക്​ പെൻഷൻ ലഭിച്ചിരുന്നില്ല. 

Tags:    
News Summary - KSRTC Pension issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.