തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറിനോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ഡൗണിനു ശേഷം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ 50 ശതമാനം കുറവുണ്ടായെന്നും പ്രതിദിനം 6.50 കോടി വരുമാനമുണ്ടായിരുന്നത് ഇപ്പോൾ മൂന്ന് കോടിയായി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ വരുമാനത്തിെൻറ 50 ശതമാനവും ഡീസലിനാണ് ചെലവാകുന്നത്. സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ബസുകളിലേക്ക് മാറുകയാണ് പോംവഴി. സംസ്ഥാനത്ത് ആവശ്യത്തിന് സി.എൻ.ജി-എൽ.എൻ.ജി പമ്പുകൾ ഇല്ലാത്തതിനാൽ ഇത് പ്രായോഗികമല്ല. ബസുകൾ വാങ്ങുന്നതിനുപകരം സംസ്ഥാനത്തെ 3000 ഓർഡിനറി ബസുകൾ സി.എൻ.ജി-എൽ.എൻ.ജിയാക്കി മാറ്റാം. ഇതിന് 500 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സി.എൻ.ജിക്കുള്ള ജി.എസ്.ടി 28ൽനിന്ന് 18 ശതമാനമായി കുറക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിെൻറ ആവശ്യത്തോട് അനുഭാവ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.