തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ക്ഷാമത്തെതുടർന്ന് യാത്രക്കാരെ െപരുവഴിയിലാക്കി സർവിസ് റദ്ദാക്കൽ തുടരുന്നു. വെള്ളിയാഴ്ച മാത്രം റദ്ദാക്കിയത് 1290 ഷെഡ്യൂളുകൾ. കോടതി നിർദേശത്തെതുടർന്ന് ദിവസവേതനക്കാരായ ഡ്രൈവർമാർ ഒഴിവായതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് സർവിസുകൾ താളംതെറ്റുന്നത്.
കൂടുതൽ ഷെഡ്യൂളുകൾ മുടങ്ങിയത് തെക്കൻ മേഖലയിലാണ് -678 എണ്ണം. മധ്യമേഖലയിൽ 498ഉം വടക്കൻ മേഖലയിൽ 114ഉം ഷെഡ്യൂളുകൾ വെള്ളിയാഴ്ച തടസ്സപ്പെട്ടു. ബസുകളിെലല്ലാം കനത്ത തിരക്കാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഒാർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് സർവിസുകൾവരെ യാത്രക്കാരെ കുത്തിനിറച്ചാണ് ഒാടിയത്. പ്രധാന സ്റ്റോപ്പുകളിലെല്ലാം മൂന്നും നാലും ബസിൽ കയറാനുള്ള യാത്രക്കാരുണ്ടായിരുന്നു. അഞ്ച് മിനിറ്റ് ഇടവേളകളിലെത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ അരമണിക്കൂർവരെ വൈകി. ഇതോടെ ദേശീയപാതയിലടക്കം യാത്രദുരിതം രൂക്ഷമായി.
യാത്രക്കാര്‍ കൂടുതലുണ്ടെങ്കിലും അനുവദിച്ച സ്റ്റോപ്പുകളിലെല്ലാം ബസുകള്‍ നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡ്യൂട്ടി കഴിയുന്നവരെ നിര്‍ബന്ധിച്ച് അടുത്ത ബസില്‍ നിയോഗിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആഴ്ചയിലെ അവധി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.
താൽക്കാലിക ക്രമീകരണം ഏര്പ്പെടുത്തതുവരെ അവധി നിയന്ത്രിച്ച് പരമാവധി ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂനിറ്റ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയിൻ സർവിസുകളും ഗ്രാമീണ റൂട്ടുകളിലേക്കുള്ള സർവിസുകളും വെട്ടിക്കുറച്ചതോടെ ഗ്രാമീണമേഖലയിലും യാത്രക്ലേശം അനുഭവപ്പെടുന്നുണ്ട്.
അവധി ദിവസങ്ങളിൽ യാത്രാക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബദൽ ക്രമീകരണം ഏർെപ്പടുത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.