തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കുന്നു. ചാർജ് നിൽക്കാത്തതും ടിക്കറ്റ് പുറത്തേക്ക് വരാത്തതും മുതൽ തെറ്റായി ടിക്കറ്റുകൾ പ്രിൻറ് ചെയ്യുന്നതിൽ വരെ നീളുന്നു തകരാറുകൾ. എല്ലാ ഡിപ്പോകളിൽനിന്നും ഇതു സംബന്ധിച്ച് ദിവസവും ചീഫ് ഒാഫിസിൽ പരാതി ലഭിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ടിക്കറ്റ് മെഷീനുകൾ കേടാകാൻ തുടങ്ങിയതോടെ പഴയ തടി റാക്കുകളെ ആശ്രയിക്കേണ്ടി വരുന്നു.
ഇതാകെട്ട പരിചയസമ്പന്നരല്ലാത്ത പുതിയ കണ്ടക്ടർമാർക്ക് വലിയ തലവേദനയുമാണ്. സർവിസ് ആരംഭിക്കുേമ്പാഴുമുള്ള ഒാരോ ഇനം ടിക്കറ്റിെൻറയും എണ്ണവും വിറ്റുപോയവയുടെ എണ്ണവും പോയൻറുമടക്കം എണ്ണിക്കണക്കാക്കി എഴുതണമെന്നതാണ് റാക്കിെൻറ വെല്ലുവിളി. ഇതുമൂലം ദീർഘദൂര സർവിസ് കഴിഞ്ഞ് വരുന്ന കണ്ടക്ടർമാർക്ക് മണിക്കൂറുകൾ ചെലവഴിച്ചാലാണ് കലക്ഷൻ തുക ഡിപ്പോയിൽ അടയ്ക്കാനാവുന്നത്. മാത്രമല്ല, വലിയ ഫെയറുകൾക്ക് പല തുകയുടെ നാലും അഞ്ചും ടിക്കറ്റുകൾ കീറി നൽകുന്നതിന് ഏറെ സമയവും വേണ്ടിവരുന്നു.
തിരക്കുള്ള സമയങ്ങളിൽ ഭാരമേറിയ തടി റാക്കും വഹിച്ചുള്ള ടിക്കറ്റ് നൽകലും യാത്രക്കാരെ കയറ്റലും ഇറക്കലുമടക്കം ജോലി ഭാരവും കൂടുകയാണ്. ടിക്കറ്റ് മെഷീൻ കേടായതിനാൽ റാക്ക് എടുക്കുന്നതിൽനിന്ന് രക്ഷപ്പെടാൻ വനിതാ കണ്ടക്ടർമാരടക്കം ലീവെടുക്കുകയാണ്. കേടാകുന്ന മെഷീനുകൾ ചീഫ് ഒാഫിസിലേക്ക് നന്നാക്കാൻ അയക്കുകയാണ് ചെയ്യുന്നത്. ചീഫ് ഒാഫിസിലാകെട്ട ഇവ കെട്ടിക്കിടക്കുകയാണ്. ചാർജ് നിൽക്കാത്തതാണ് ഭൂരിഭാഗം മെഷീനുകളുടെയും പ്രശ്നം. സർവിസ് ആരംഭിച്ച് നാല്-അഞ്ച് മണിക്കൂറിനുള്ളിൽതന്നെ ചാർജ് കാലിയാകുമെന്ന് കണ്ടക്ടർമാർ പറയുന്നു. കെ.എസ്.ആർ.ടി.സിക്ക് ഏതാണ്ട് 4000 ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണുള്ളത്. ഇവയിൽ 75 ശതമാനത്തിനും കാലപ്പഴക്കം മൂലം ഏതെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടെന്നാണ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്. ഒട്ടും ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ടായാൽ മാത്രമാണ് കണ്ടക്ർമാർ റാക്കെടുക്കുന്നത്.
പുതിയ ടിക്കറ്റ് മെഷീനുകൾക്കായി ഏജൻസികളെ ക്ഷണിക്കുകയും സാേങ്കതിക പരിേശാധന നടത്തുകയും ചെയ്തെങ്കിലും സർക്കാർ ഏജൻസികളെ ഒഴിവാക്കിയതിനെ തുടർന്ന് നടപടികൾ വിവാദമായിരുന്നു. ഇതോടെ ടെൻഡർ നടപടികൾ ഒന്നാെക അനിശ്ചിതത്വത്തിലായിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി എം.ഡി എ.ഹേമചന്ദ്രൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിലും ടിക്കറ്റ് മെഷീൻ ക്ഷാമം ഗൗരവമേറിയ ചർച്ചക്കിടയാക്കിയിരുന്നു. വാർഷിക മെയിൻറനൻസ് (എ.എം.സി) വ്യവസ്ഥയിൽ ടിക്കറ്റ് മെഷീനുകളുടെ തകരാറ് പരിഹരിക്കാനാണ് തീരുമാനമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.