ഡീസൽ വില വർധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും -ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡീസൽ വില വർധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐ.ഒ.സിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് പൊതുഗതാഗത മേഖല നേരിടുന്നത്. ഈ ഘട്ടത്തിൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇന്ധനത്തിൻെറ ബൾക്ക് പർച്ചേസിന് ഭീമമായ വർധന രാജ്യത്താകെ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ പരിമിത സൗകര്യങ്ങൾ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകളിൽ കൊടുക്കുന്നതിനേക്കാൾ വില കുറച്ചാണ് കെ.എസ്.ആർ.ടി.സി ബൾക് പർച്ചേഴ്സിന് നൽകിക്കൊണ്ടിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - KSRTC will approach KSRTC against diesel price hike says Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.