തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉപയോഗിക്കുന്ന മാന്വൽ റാക്കിലെ ടിക്കറ്റുകൾ നഷ്ടപ്പെട്ടാൽ ഇനി കുറ്റംതെളിഞ്ഞാലും ഇല്ലെങ്കിലും കണ്ടക്ടർമാർക്കെതിരെ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് (നമ്പർ VLC4-OO9482/19) കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്്ടർ തിങ്കളാഴ്ച പുറത്തിറക്കി.
റാക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് നിമിത്തം നഷ്ടപ്പെടാനിടയാകുന്ന സാഹചര്യത്തിൽ റാക്കിലുണ്ടായിരുന്ന ടിക്കറ്റിെൻറ മൂല്യം പൂർണമായും ഈടാക്കുകയും അതോടൊപ്പം ജോലിയിൽവന്ന വീഴ്ചക്ക് അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചെയർമാെൻറ സർക്കുലർ പറയുന്നു. ടിക്കറ്റിെൻറ മൂല്യം ഈടാക്കുമ്പോൾ ജീവനക്കാരൻ സർവിസിലുള്ളപക്ഷം ഗഡുകളായി ഒടുക്കാൻ അവസരം നൽകും. അപകടങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയ കണ്ടക്ടറുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ റാക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ആഭ്യന്തരാന്വേഷണത്തിെൻറയും പൊലീസ് കേസിെൻറയും അടിസ്ഥാനത്തിൽ ടിക്കറ്റിെൻറ മൂല്യം ഈടാക്കുന്നത് ഒഴിവാക്കും. എന്നാലും 5000 രൂപ പിഴയായി ഈടാക്കാനാണ് ഉത്തരവ്.
ഉപയോഗിക്കുന്ന മാന്വൽ റാക്കിലെ ടിക്കറ്റുകൾ പണത്തിന് തുല്യമായിട്ടാണ് കണക്കാക്കുന്നത്.
ഡ്യൂട്ടിക്കിടെ ടിക്കറ്റ് റാക്ക് നഷ്ടപ്പെടുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൂണ്ടിക്കാട്ടിയും എന്നാൽ, കണ്ടക്ടർമാർ വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കാതെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ടിക്കറ്റുകൾ അശ്രദ്ധയോടെ ഡ്രൈവർ സീറ്റിെൻറ മുൻവശത്തെ പാനൽ, ഡാഷ് ബോർഡ്, ലഗേജ് കാരിയർ എന്നിവിടങ്ങളിൽ കൊണ്ടിടുന്നതും വഴി മോഷണം പതിവായത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ടിക്കറ്റ് മെഷീൻ തകരാറിലാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനാണ് മാന്വൽ ടിക്കറ്റ് റാക്ക് ബസുകളിൽ സൂക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.