ഉമ്മൻ ചാണ്ടിക്ക് കെ.എസ്.യു വേദിയിൽ വിമർശനം

ചിറ്റിലപ്പിള്ളി (തൃശൂർ): കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസിലും യു.ഡി.എഫിലും കലഹം രൂക്ഷമാകുന്നതിനിടെ, ഉമ്മൻ ചാണ്ടിക്ക് കെ.എസ്.യു വേദിയിൽ വിമർശനം. ചിറ്റിലപ്പിള്ളിയിൽ തുടങ്ങിയ ക്യാമ്പി​​െൻറ ഉദ്ഘാടകനായിരുന്നു ഉമ്മൻ ചാണ്ടി. ക്യാമ്പി​​െൻറ സ്വാഗതം ആശംസിച്ച ജില്ലാ വൈസ് പ്രസിഡൻറ് കൂടിയായ നിഖിൽ ജോൺ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് തെറ്റുപറ്റിയപ്പോഴൊക്കെ തിരുത്തിച്ച ചരിത്രമാണ് കെ.എസ്.യുവിനുള്ളതെന്ന് ഓർമിപ്പിച്ചു. 

നേതൃത്വമെന്നാൽ പദവിയല്ല, പ്രവർത്തനമാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്ന് ഓർമവേണം. നിലപാടെടുത്ത ഹൈബി ഈഡൻ, റോജി ജോൺ, വി.ടി. ബൽറാം, ശബരീനാഥ്, ഷാഫി പറമ്പിൽ എന്നിവരടങ്ങുന്ന എം.എൽ.എമാർക്കൊപ്പമാണ് കെ.എസ്.യുവെന്ന് അനിൽ അക്കരയെയും ടി.എൻ. പ്രതാപനെയും വേദിയിലിരുത്തി നിഖിൽ പറഞ്ഞു.

മക്കൾ അപ്പം ചോദിച്ചാൽ ആരെങ്കിലും പാമ്പിനെ കൊടുക്കുമോ. മീൻ ചോദിച്ചാൽ ആരെങ്കിലും തേളിനെ കൊടുക്കുമോ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്ന കുയിലി​​െൻറ കുഞ്ഞിനെ അടയിരുത്തി വിരിയിക്കേണ്ട ഗതികേട് കോൺഗ്രസിനുണ്ടാകരുത്. കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് തിരിച്ചറിയണമെന്നും നേതാക്കളുടെ സാന്നിധ്യത്തിൽ ആഞ്ഞടിച്ചു. ക്യാമ്പി​​െൻറ ഉദ്ഘാടനം നിർവഹിച്ച ഉമ്മൻ ചാണ്ടി വിവാദ വിഷങ്ങളെ തൊട്ടില്ല. കേരളത്തിൽ നക്സൽ പ്രസ്​ഥാനത്തെ തടഞ്ഞുനിർത്തിയത് കെ.എസ്​.യുവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

മതേതര ജനാധിപത്യം ശക്തമാക്കാനുള്ള നടപടികളാണ് കോൺഗ്രസ് ആവിഷ്കരിക്കുന്നതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഏറെ വൈകിയെത്തിയ ഉമ്മൻ ചാണ്ടിക്ക് ക്യാമ്പിൽ മുദ്രാവാക്യം മുഴക്കി ആവേശകരമായ വരവേൽപായിരുന്നു നൽകിയത്. കെ.എസ്​.യു ജില്ലാ പ്രസിഡൻറ്​ മിഥുൻ മോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ ടി.എൻ. പ്രതാപൻ, കെ.പി. വിശ്വനാഥൻ, ഒ. അബ്​ദുറഹ്​മാൻകുട്ടി, പി.എ. മാധവൻ, എൻ.കെ. സുധീർ ഡി.സി.സി ഭാരവാഹികൾ പങ്കെടുത്തു. ശനിയാഴ്ച സമാപിക്കും.


 

Tags:    
News Summary - KSU against oommen chandy- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.