തൃശൂര്‍: കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 2.3 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാല്‍, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാന്‍ സുരക്ഷിത അകലം പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത് ശരാശരി ഒമ്പത് മില്ലിമീറ്റര്‍ മഴ. മൂന്നിടങ്ങളില്‍ ഭാഗികമായി നാശനഷ്ടം ഉണ്ടായി. പെരിങ്ങല്‍കുത്ത്, പൂമല, അസുരന് കുണ്ട്, ചീരക്കുഴി അണക്കെട്ടുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് അണക്കെട്ടിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളും പൂമല അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തുവിടുന്നത്. അസുരന് കുണ്ട്, ചീരക്കുഴി എന്നീ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ ആകെ 12 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മുകുന്ദപുരം (ആറ്), തൃശൂര്‍ (മൂന്ന്), ചാലക്കുടി (ഒന്ന്), കൊടുങ്ങല്ലൂര്‍ (ഒന്ന്), ചാവക്കാട് (ഒന്ന്) എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. ഈ ക്യാമ്പുകളില്‍ 96 കുടുംബങ്ങളിലായി 281 പേരാണ് കഴിയുന്നത്. ഇവരില്‍ 107 ആളുകള്‍ പുരുഷന്മാരും 122 പേര് സ്ത്രീകളുമാണ്. കൂടാതെ 52 കുട്ടികളും 42 മുതിര്‍ന്ന പൗരന്മാരുമുണ്ട്. ഇതോടൊപ്പം രണ്ട് ഗര്‍ഭിണികളും ഭിന്നശേഷിക്കാരായ രണ്ടുപേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.