പ്രതീകാത്മക ചിത്രം

ബാറിലുണ്ടായ തർക്കം പരിഹരിക്കാനെത്തി വീണ്ടും തർക്കമായി; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ മൂന്നു പേർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കഴിഞ്ഞ ദിവസം ബാറില്‍വെച്ച് നടന്ന ജന്മദിനാഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇക്കാര്യം സംസാരിക്കാനായി ഇന്നലെ രാത്രി സുഹൃത്തുക്കൾ സതീഷിനെ കാണാൻ എത്തി. സംസാരത്തിനിടെ വീണ്ടും തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലെത്തുകയുമായിരുന്നു.

ഇന്നലെ രാത്രി 11.30ഓടെ പൂച്ചട്ടി ഗ്രൗണ്ടിന് സമീപത്തെ റോഡിൽ വെട്ടേറ്റ നിലയിൽ സതീഷിനെ കണ്ടെത്തുകയായിരുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാനേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്.

Tags:    
News Summary - murder accused was hacked to death at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.