കോഴിക്കോട്: ഓൺലൈൻ ക്ലാസ് കാര്യക്ഷമമാക്കുക, ദേവികയുടെ കുടുംബത്തോട് നീതി പുലർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ശേഷം ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. വി.ടി. നിഹാൽ, വൈസ് പ്രസിഡൻറുമാരായ പി.പി. റമീസ്, ജെറിൽ ബോസ് അടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. 11 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി മരണ വ്യാപാരിയാവുന്നെന്നും വികല ഓൺലൈൻ പഠന പരിഷ്ക്കാരത്തിെൻറ ഇരയാണ് ദേവികയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്ലാൽ, ജില്ല സെക്രട്ടറി ശ്രീയേഷ് ചെലവൂർ, കെ.എസ്.യു വൈസ് പ്രസിഡൻറുമാരായ വി.ടി. സൂരജ്, പി.പി. റെമീസ്, ജെറിൽബോസ്, സുധിൻ സുരേഷ്, ഷാദി ഷാഹിദ്, ബിനീഷ് മുള്ളാശ്ശേരി, റിയാസ് അടിവാരം, മണ്ഡലം പ്രസിഡൻറുമാരായ സനൂജ് കുരുവട്ടൂർ, ധനീഷ് ഭാസ്ക്കർ, ആകാശ് കീഴാനി, പി.എം. ഷഹബാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.