തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകർത്തുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വ്യാജൻമാരുടെ കൂടാരമായി എസ്.എഫ്.ഐ മാറുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്.
ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.
വ്യാജ സർട്ടിഫിക്കറ്റ് വിവാദം എസ്.എഫ്.ഐയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.