കെ.എസ്​.യു നേതാവ്​ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന്​; പൊലീസ്​ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​യു നേ​താ​വ്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​​പ്പെ​ടും. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്ന ര​ജി​സ്റ്റ​ർ ന​മ്പ​റി​ലു​ള്ള ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​ണെ​ന്നും വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ൽ പ​റ​ഞ്ഞു.

പ​രാ​തി​യി​ലു​ള്ള ന​മ്പ​റി​ൽ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. അ​ത്ത​രം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​വ​ശം വെ​ക്കു​ക​യോ എ​വി​ടെ​യെ​ങ്കി​ലും സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കു​മെ​ന്നും വി.​സി അ​റി​യി​ച്ചു. കെ.​എ​സ്.​യു നേ​താ​വ് അ​ന്‍സി​ല്‍ ജ​ലീ​ല്‍ വ്യാ​ജ ബി.​കോം ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ക്ക് പ​രാ​തി ല​ഭി​ച്ച​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​യി സ​മ​ർ​പ്പി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ആ​രോ​പ​ണം അ​ൻ​സി​ൽ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - KSU leader made fake graduation certificate; Police investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.