കെ.എസ്. യു മാർച്ച് അക്രമാസക്തം, സ്വാശ്രയ ഓഫീസ് അടിച്ചു തകർത്തു

കൊച്ചി: കൊച്ചിയിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഒാഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്‍റെ ആത്മഹത്യയിലുള്ള കെ.എസ്. യുവിന്‍റെ പ്രതിഷേധമാണ് അക്രമാസക്തമായത്.

സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം നടന്നുകൊണ്ടിരിക്കെയാണ് 30തോളം വരുന്ന പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. കുണ്ടന്നൂരിലുള്ള അസോസിയേഷൻ ആസ്ഥാന മന്ദിരത്തിലെത്തിയ പ്രവർത്തകർ ചെടിച്ചട്ടികളും മറ്റും ഉപയോഗിച്ച് ഓഫിസിന്‍റെ ജനൽച്ചില്ലുകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. അസോസിയേഷന്‍റെ ബോർഡും പ്രവർത്തകർ നീക്കി.

Tags:    
News Summary - ksu march to self management office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.