തിരുവനന്തപുരം: വാളയാർ കേസിൽ സി.ബി.ഐ അന്വേഷണവും സർവകലാശാലകളിലെ മാർക്ക് ദാന വി ഷയത്തിൽ സുതാര്യ അന്വേഷണവും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘ ർഷം. ഷാഫി പറമ്പിൽ എം.എൽ.എയെയും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെയും പൊല ീസ് വളഞ്ഞിട്ട് തല്ലി. ലാത്തിയടിയിൽ ഷാഫിയുടെ തലപൊട്ടി. അഭിജിത്തിെൻറ കൈക്കും സാരമാ യി പരിക്കേറ്റു. ഇവരെ കൂടാതെ എട്ട് കെ.എസ്.യു പ്രവർത്തകർക്കും മർദനമേറ്റു.
തലപൊട് ടി ചോരവാർന്നിട്ടും എം.എൽ.എ അടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് എ.ആർ ക്യാ മ്പിലേക്കു കൊണ്ടുപോയത് വിവാദമായി. ഒടുവിൽ നിയമസഭ ബഹിഷ്കരിച്ചെത്തിയ പ്രതിപക്ഷ എം. എൽ.എമാർ പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പ്രതിഷേധിച്ചതോടെയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് തയാറായത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
പാളയത്തു നിന്നാരംഭിച്ച മാർച്ച് നിയമസഭക്ക് സമീപം പൊലീസ് തടഞ്ഞു. പി.ടി. തോമസ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥ് എം.എൽ.എ പ്രസംഗിക്കവെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചതോടെ സമരക്കാർ കൊടികെട്ടിയ കമ്പുകളും കല്ലുകളും പൊലീസിനു നേരെ എറിഞ്ഞു. പ്രവർത്തകർ പിന്തിരിയില്ലെന്നു കണ്ടതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സമാധാനപരമായി സമരം ചെയ്യാനാണ് തങ്ങൾ വന്നതെന്നും പൊലീസാണ് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഇതോടെ ചിതറിയോടിയ പ്രവർത്തർ തിരികെവന്ന് എം.ജി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഈ ഭാഗത്തെ ഗതാഗതം സ്തംഭിച്ചതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റി. വാഹനം ഒരുവിഭാഗം പ്രവർത്തകർ തടഞ്ഞു. വാഹനം തടഞ്ഞവരെ പൊലീസ് ക്രൂരമായി തല്ലി. ഇതു തടയാൻ ശ്രമിക്കുമ്പോഴാണ് ഷാഫിക്കും അഭിജിത്തിനും മർദനമേറ്റത്.
അടിയേറ്റ് റോഡിൽ വീണ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അബ്ദുൽ റഷീദ് (28), നവീൻ നൗഷാദ് (28), യദുകൃഷ്ണൻ (25), അഡാഫ് (26), സെയ്തലി (28), നൗഫൽ (26), ജോമോൻ (29), ജിഹാദ് (30) എന്നിവർക്കും പരിക്കേറ്റു. നേതാക്കൾക്ക് പരിക്കേറ്റുവെങ്കിലും പ്രവർത്തകർ പ്രകോപിതരാകാതെ അറസ്റ്റ് വരിക്കാൻ ചോരയൊലിച്ചുനിന്ന ഷാഫി ആവശ്യപ്പെടുകയായിരുന്നു. നിയമസഭയിൽനിന്ന് കൂടുതൽ നേതാക്കൾ എത്തിയാണ് ഒരു മണിക്കൂർ നീണ്ട സംഘർഷത്തിന് അയവ് വരുത്തിയത്.
ഷാഫി പറമ്പിലിന് മർദനം: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: കെ.എസ്.യു നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ നടപടികൾ ബഹിഷ്കരിച്ചു. കേരള മദ്റസ അധ്യാപക ക്ഷേമനിധി ബിൽ പാസാക്കുന്നതിനിടെയാണ് ഷാഫിക്ക് മർദനമേറ്റ കാര്യം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചത്.
ലാത്തിയടിയിൽ തലക്ക് ഗുരുതര പരിക്കേറ്റ ഷാഫിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ പൊലീസ് ക്യാമ്പിലേക്കാണ് മാറ്റിയതെന്നും ചെയറിെൻറ ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ആവശ്യപ്പെട്ടു. വിഷയം ശ്രദ്ധയിൽപ്പെെട്ടന്നും ഇടപെടലുണ്ടാകുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സർക്കാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്നും സ്പീക്കർ പറഞ്ഞു. പരിശോധിച്ച് കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
എന്നാൽ, പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ തയാറായില്ല. ഉടൻതന്നെ എം.എൽ.എയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. ഷാഫിക്കും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമം പി.ടി. തോമസ് വിശദീകരിച്ചു. ഇതിനിടയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിയത്. പ്രതിപക്ഷ എം.എൽ.എമാർ എ.ആർ ക്യാമ്പിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് ഷാഫിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.