കോഴിേക്കാട്: അംഗീകാരമില്ലാതെ കോഴ്സുകൾ നടത്തുന്ന സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ച് അേന്വഷിച്ച് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് മർകസിെൻറ എം.െഎ.ഇ.ടിക്കെതിരെയും എയിംഫിൽ എന്ന സ്ഥാപനത്തിനെതിരെയും വിദ്യാർഥിസമരം നടക്കുകയാണ്. എന്നാൽ, രണ്ട് മാനേജ്മെൻറുകളെയും സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രണ്ട് സമരങ്ങളോടുമുള്ള എസ്.എഫ്.െഎ നിലപാട് അവർ വ്യക്തമാക്കണം.
വ്യാജ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി യാത്രപാസുമായി ബന്ധപ്പെട്ട് പാരലൽ കോളജ് വിദ്യാർഥികളോട് വിവേചനം കാണിക്കുന്നത് ശരിയല്ല. വിദ്യാർഥികളുടെ സൗജന്യം മുൻരീതിയിൽ പുനഃസ്ഥാപിക്കണം. കെ.എസ്.യു സംസ്ഥാന മെംബർഷിപ് കാമ്പയിന് വ്യാഴാഴ്ച കുറ്റിച്ചിറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകുമെന്നും അഭിജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.