തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ അതിക്രമിച്ചു കയറി കെ.എസ ്.യു പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് സുരക്ഷ മറികടന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലോളം പ്രവര്‍ത്തകർ മതിൽ ചാടിയാണ് സെക്രട്ടേറിയറ്റിനുള്ളിൽ കയറിയത്.
മന്ത്രിസഭായോഗം നടക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിലേക്ക് കയാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകയെ പൊലീസ് തടഞ്ഞു നിർത്തി. എന്നാൽ അതിക്രമിച്ച് ഹാളിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ പിന്നീട് വനിതാ പൊലീസെത്തി അറസ്റ്റു ചെയ്തു. തൊട്ടു പിന്നാലെത്തിയ മൂന്നു പ്രവർത്തകരെ മന്ത്രിമാരുടെ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
യൂനിവേഴ്സിറ്റി കോളജ് അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യുവിെൻറ നിരാഹാരസമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.