കെ.എസ്.യുവി​െൻറ ഉജ്വല വിജയം; സര്‍ക്കാരിനെതിരേ യുവജനതയുടെ ശക്തമായ താക്കീതെന്ന് കെ. സുധാകരന്‍ എം.പി

കണ്ണൂര്‍, എം.ജി സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ കാലിക്കറ്റ്സര്‍വകലാശാലയിലും നീലക്കൊടി പാറിച്ച കെ.എസ്.യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. എസ്.എഫ്.ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ജനരോഷം എത്രത്തോളം പിണറായി സര്‍ക്കാരിനെതിരാണെന്ന് തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേയും കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഏഴുഘട്ടങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ വ്യക്തമാകും. യു.ഡി.എഫിന് മിന്നും ജയങ്ങളാണ് ജനം സമ്മാനിച്ചത്. സമസ്തമേഖലയിലും പരാജയപ്പെട്ട പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അവസരങ്ങളൊന്നും ജനം പാഴാക്കാറില്ലെന്ന് സമീപകാല തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്. ജനം അത്രത്തോളം ഈ സര്‍ക്കാരിനെയും അവരുടെ നെറികേടിനേയും ദുര്‍ഭരണത്തേയും വെറുത്തുകഴിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, 45 വര്‍ഷത്തെ എസ്.എഫ്.ഐ ആധിപത്യം തകര്‍ത്ത് മഞ്ചേരി എന്‍.എസ്.എസ് കോളജ് തുടങ്ങിയവ കെ.എസ്.യു മുന്നണി പിടിച്ചെടുത്തു.

കാഴ്ച്ചപരിമിതിയെ അതിജീവിച്ച് തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.ശ്രീക്കുട്ടനും തിളക്കമാര്‍ന്ന വിജയം നേടി. പാലക്കാട് വിക്ടോറിയ കോളജ്,നെന്മാറ എന്‍.എസ്.എസ് കോളജ്, പാറക്കുളം എന്‍.എസ്.എസ് കോളജ്, മൂത്തേടം ഫാത്തിമ കോളജ്, ബത്തേരി സെന്റ് തോമസ് കോളജ് അംബ്ദേകര്‍ കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ്, നാദാപുരം ഗവ:കോളജ്, ബാലുശ്ശേരി ഗോകുല്‍ കോളജ്, കോഴിക്കോട് ചേളന്നൂര്‍ കോളജ്, പൊന്നാനി അസ് ബാഹ്,വളാഞ്ചേരികെ.ആര്‍.എസ്.എന്‍ കോളജ്, ചേന്നര മൗലാനാ കോളജ്, മഞ്ചേരി എച്ച്.എം.സി, എം.സി.റ്റിലോ കോളജ്, കുന്ദമംഗലം ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു യൂണിയന്‍ നേടി.

ഗുരുവായൂര്‍ ഐ.സി.എ കോളജ്, തൃത്താല ഗവണ്‍മെന്റ് കോളജ്, പട്ടാമ്പി ഗവണ്‍മെന്റ് കോളജ്, ആനക്കര എ.ഡബ്ലു.എച്ച് കോളജ്, പെരുന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു മുന്നണിയും മൈനോറിറ്റി കോളജില്‍ യു.ഡി.എസ്.എഫും യൂണിയന്‍ നേടി.വയനാട് ഇ .എം.ബി.സി, ഐച്ച്.ആര്‍.ഡി, എസ്.എം.സി, സി.എം ,ഓറിയന്റല്‍, ബത്തേരി അല്‍ഫോന്‍സാ, തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ് ,കോട്ടായി ഐ.ച്ച്.ആര്‍.ഡി, തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ.കോളജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് എന്നിവിടങ്ങളില്‍ കെ.എസ്.യു മികച്ച വിജയം നേടി. കെ.എസ്.യുവിന്റെ ഉജ്വല വിജയത്തില്‍് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയും വിജയികളായ എല്ലാവരേയും സുധാകരന്‍ അഭിനന്ദിച്ചു.

Tags:    
News Summary - KSU resounding victory; K. Sudhakarns statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.