എറണാകുളം ഡി.സി.സിയിൽ റീത്തും ശവപ്പെട്ടിയും; കെ.എസ്​.യു പ്രവർത്തകർ അറസ്​റ്റിൽ

കൊച്ചി: എറണാകുളം ഡി.സി.സിക്ക്​ മുന്നിൽ റീത്തും ശവപ്പെട്ടിയും വെച്ചവർ അറസ്​റ്റിൽ. കെ.എസ്​.യു പ്രവർത്തകരായ അനുപ്​ ഇട്ടൻ, ഷബീർ മുട്ടം, കെ എം മുജീബ് എന്നീ നേതാക്കളാണ്​ പിടിയിലായത്​. രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു​ റീത്ത്​ വെച്ചത്​. 

രാജ്യസഭാ സീറ്റിൽ തീരുമാനമെടുത്ത ഉമ്മൻ ചാണ്ടിക്കും രമേശ്​ ചെന്നിത്തലക്കു​െമതിരെ ആയിരുന്നു പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്​ പ്രതികളെ പിടികൂടിയത്​​. ഡി.സി.സി പ്രസിഡൻറ്​ ടി.ജെ. വിനോദി​​​​െൻറ പരാതിയിലാണ്​ നടപടി. അറസ്റ്റിലായ മൂന്ന്​ പേരെ ആറ്​ വർഷത്തേക്ക് സസ്പെ​ൻഡ് ചെയ്തതായി എറണാകുളം ഡി.സി.സി അറിയിച്ചു.

Tags:    
News Summary - KSU workers In Arrest for Place wreaths and the coffin in front of DCC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.