മലപ്പുറം: വളാഞ്ചേരിയിലെ വീട്ടിൽ നിന്നും മന്ത്രി കെ.ടി. ജലീൽ യാത്രതിരിച്ചു. തലസ്ഥാനത്തേക്കാണെന്നാണ് സൂചന. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും പ്രതിപക്ഷപ്പാർട്ടികൾ ജലീലിന് നേരെ കരിങ്കൊടി കാണിച്ചു.
എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മൗനം തുടർന്നു. അതൊന്നും സാരമില്ലെന്നും പറയാനുള്ളത് ഫേസ്ബുക്കിൽ പറയുമെന്നും മന്ത്രി പ്രതികരിച്ചു. യാത്രക്കിടെ പുഴക്കലിൽ കൃഷിയിടം സന്ദർശിക്കാൻ ഇറങ്ങിയപ്പോഴാണ് മന്ത്രിയോട് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞത്.
മന്ത്രിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്കു മനസ്സില്ലെന്നും, മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും രാവിലെ ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.