​കുറ്റക്കാരനെന്ന്​ ലോകായുക്​ത: നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന്​ ജലീൽ

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ കുറ്റക്കാരനാണെന്ന​ ലോകായുക്​ത​ കണ്ടെത്തലിൽ പ്രതികരണവുമായി മന്ത്രി കെ.ടി. ​ജലീൽ. പൂർണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ ജലീൽ പ്രതികരിച്ചു. സത്യപ്രതിജ്​ഞാ ലംഘനം നടത്തിയതിനാൽ അദ്ദേഹത്തിന്​ മന്ത്രി സ്​ഥാനത്ത്​ തുടരാൻ അർഹതയില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു.

കെ.ടി ജലീൽ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​: ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായാണ്​ ജലീൽ നിയമിച്ചിരുന്നത്​. ഇതിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന്​ വിധിയിൽ പറയുന്നു. ബന്ധുനിയമനത്തിനെതിരെ തവനൂർ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ്​ ലോകായുക്​തക്ക്​ പരാതി നൽകിയത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.