മഹ്റായി ഖുർആൻ; കെ.ടി. ജലീലിന്‍റെ മക്കൾ വിവാഹിതരായി

കുറ്റിപ്പുറം: ഒരുതരി സ്വർണം ധരിക്കാതെ, വിശുദ്ധ ഖുർആൻ മഹ്റായി നൽകിയും മഹ്റായി സ്വീകരിച്ചും മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എയുടെയും എം.പി. ഫാത്തിമക്കുട്ടി ടീച്ചറുടെയും മക്കൾ വിവാഹിതരായി.

മകൻ അഡ്വ. മുഹമ്മദ് ഫാറൂഖും മരത്തംകോട് ഏർഷ്യം വീട്ടിൽ ഷമീറിന്‍റെ മകൾ രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥി ശുഐബയും, മകൾ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥിനി സുമയ്യ ബീഗവും രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെ മകൻ ഡോ. മുഹമ്മദ് ഷരീഫും തമ്മിലാണ് വിവാഹിതരായത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു. തവനൂർ പ്രതീക്ഷ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - KT jaleel daughter and son marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.