കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന് അയച്ച മറുപടി അടക്കം ചേര്‍ത്ത് മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. കത്തില്‍ പറയുന്നതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും തനിക്കോ ഭാര്യക്കോ മക്കള്‍ക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര ഏജന്‍സികളെ, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേനയോ മുസ്ലിംലീഗിന്റെ യുവസിങ്കങ്ങള്‍ വഴിയോ അതുമല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന സര്‍വ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ മുഖാന്തിരമോ അറിയിക്കാവുന്നതാണെന്ന് മന്ത്രി എഴുതുന്നു.
'എന്നെ കുരുക്കാന്‍ കിട്ടിയിട്ടുള്ള ഈ സുവര്‍ണ്ണാവസരം എന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ.'
'കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് ചാനല്‍ വാര്‍ത്തയിലൂടെ അറിയാന്‍ സാധിച്ചു. നല്ല കാര്യം' -എന്നും ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും എന്ന പേരിലെ കുറിപ്പില്‍ അദ്ദേഹം പറയുന്നു.
'പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും വന്ന ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കാനാണത്രെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കണ്ട്‌കെട്ടിയതെന്ന് സൂചിപ്പിക്കുന്ന ആര്‍.എസ്.എസ്, ബി.ജെ.പി പത്രമായ 'ജന്‍മഭൂമി'യുടെ വാര്‍ത്താശകലമാണ് ഇമേജായി കൊടുത്തിരിക്കുന്നത്' എന്ന് പറയുന്ന മന്ത്രി പത്ര കട്ടിങ്ങും ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.