ലോ​കാ​യു​ക്ത വിധിക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകി കെ.​ടി. ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഹൈകോടതിയിൽ ഹരജി നൽകി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും.

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചത്. ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ൽ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലായിരുന്നു വിധി.

മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാണ്​ ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചത്. ജ​ലീ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​യ​മ​നം സം​ബ​ന്ധി​ച്ച്​ വി​വാ​ദ​മു​യ​ർ​ന്ന​തി​നെ ​തു​ട​ർ​ന്ന് അ​ദീ​ബ് ന​വം​ബ​ർ 12ന്​ ​രാ​ജി​വെ​ച്ചി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ മാ​നേ​ജ​ർ പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ഴാ​ണ്​ അ​ദീ​ബി​നെ ഡെ​പ്യൂ​േ​ട്ട​ഷ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി നി​യ​മി​ച്ച​ത്. ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ അ​ദീ​ബ് ഉ​ൾ​പ്പെ​ടെ ഏ​ഴ്​ അ​പേ​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2016 ഒ​ക്‌​ടോ​ബ​ർ 26ന് ​ന​ട​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ൽ മൂ​ന്നു​പേ​രേ പ​ങ്കെ​ടു​ത്തു​ള്ളൂ. അ​ദീ​ബി​ന് ബി.​ടെ​ക്കും പി.​ജി.​ഡി.​ബി.​എ​യും ആ​യി​രു​ന്നു യോ​ഗ്യ​ത. അ​ദീ​ബാ​യി​രു​ന്നു അ​പേ​ക്ഷ​ക​രി​ൽ യോ​ഗ്യ​നാ​യ ഏ​ക വ്യ​ക്തി എ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യി​ൽ മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇത്​ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.