തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ മന്ത്രി ബന്ധുവിെൻറ നിയമനത്തിന് വഴിയാരുക്കാൻ നേരത്തേ ഒരുക്കം തുടങ്ങി. 2015-16ൽ അന്യത്ര സേവനത്തിൽ ജനറൽ മാനേജറായി പ്രവർത്തിച്ചിരുന്ന വനിത വികസന കോർപറേഷൻ മേഖല മാനേജറെ തിരിച്ചയച്ചത് ഇതിനായിരുെന്നന്നാണ് സൂചന.
ഒരു വർഷകാലാവധി കഴിഞ്ഞതോടെ അന്യത്ര സേവനം നീട്ടി കിട്ടാൻ അദ്ദേഹം അപേക്ഷ നൽകി. വനിതവികസന കോർപറേഷൻ എൻ.ഒ.സിയും നൽകി. എന്നാൽ, സർക്കാർ നിരസിച്ചു. അദ്ദേഹത്തിനും എം.ബി.എ ബിരുദമുണ്ട്.
സർക്കാർ, അർധ സർക്കാർ ജീവനക്കാരെ അന്യത്രസേവനത്തിൽ നിയമിച്ചാൽ ജനറൽ മാനേജറുടെ പരമാവധി ശമ്പളമായ 65,000 രൂപയിൽ കൂടുതൽ നൽകേണ്ടി വരില്ല. ഇപ്പോഴത്തെ നിയമനത്തിന് ബാങ്കിൽ കിട്ടുന്ന ശമ്പളം ഡെപ്യൂട്ടേഷൻ വ്യവസ്ഥയനുസരിച്ച് സംരക്ഷിക്കേണ്ടതുണ്ട്. കൂടാതെ, ബാങ്കിലെ അലവൻസ് നൽകണമെന്ന്കത്തും നൽകിയിട്ടുണ്ട്. ഫലത്തിൽ ഖജനാവിന് അധികച്ചെലവാണുണ്ടായത്.
സാധാരണ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിക്കുേമ്പാൾ ശമ്പള സ്കെയിൽ പറയാറില്ല. മാതൃസ്ഥാപനത്തിൽ ലഭിച്ച ശമ്പളവും അലവൻസുമാകും ലഭിക്കുക. ഇവിടെ വിജ്ഞാപനത്തിൽ ശമ്പള സ്കെയിൽ പറഞ്ഞത് തസ്തിക സ്ഥിരെപ്പടുത്താനാണ്. ബന്ധുവിനെ നിയമിച്ചതിന് പിന്നിലെ ലക്ഷ്യവും ഒരു വർഷത്തിനു ശേഷം തസ്തിക സ്ഥിരപ്പെടുത്തലത്രേ.
ഇതിനിടെ, ജനറൽ മാനേജർ ഇല്ലാത്ത സമയത്തും േകന്ദ്ര ഏജൻസിയിൽനിന്ന് േകാർപറേഷന് മുടക്കമില്ലാതെ ഫണ്ട് ലഭിച്ചിട്ടുണ്ട്. പ്രോജക്ട് തയാറാക്കാൻ മാനേജറെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് വാങ്ങാനാണ് കഴിവ് തെളിയിച്ച ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രി കെ.ടി. ജലീലിെൻറ വാദം ഇതിലൂടെ പൊളിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.