മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ കെ.ടി. ജലീൽ

മലപ്പുറം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ കെ.ടി. ജലീൽ. അദീബി​​​​െൻറ നിയമനവുമായി ബന്ധപ്പെട്ട്​ തനിക്കെതിരെ ഉയർന്നത്​ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ജലീൽ പ്രതികരിച്ചു. അദീബുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞ അധ്യായമാണെന്നും അദീബി​​​​െൻറ രാജി അയാളുടെ വ്യക്​തിപരമായ തീരുമാനമാണെന്നും ജലീൽ മാധ്യമങ്ങളോട്​ പറഞ്ഞു.

2006ൽ തുടങ്ങിയതാണ് ഒരു കൂട്ടർ ത​​​​െൻറ രാജി ആവശ്യപ്പെടാൻ. അവർ ഇനിയും അതാവശ്യപ്പെട​െട്ടയെന്നും ജലീൽ കൂട്ടിച്ചേർത്തു. വീണ്ടും ആരോപണങ്ങൾ ഉയർന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ പഴയ ആരോപണങ്ങൾക്ക്​ അർഥമില്ലാതെ വരു​േമ്പാഴാണ്​ പുതിയ ആരോപണങ്ങൾ ഉയരുന്നതെന്നും കൂട്ടത്തിൽ ഒന്നു രണ്ടെണ്ണം കൂടി ഇരിക്ക​െട്ട എന്നുള്ള നിലപാടാണ്​ ലീഗ്​ സ്വീകരിക്കുന്നതെന്നും ജലീൽ ​അഭിപ്രായപ്പെട്ടു.

Tags:    
News Summary - kt jaleel reaction-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.