തിരുവനന്തപുരം: ഒളിഞ്ഞോ തെളിഞ്ഞോ കൈക്കൂലി വാങ്ങിയിട്ടല്ല തനിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതെന്ന് കെ.ടി. ജലീൽ. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയചർച്ചയിൽ പങ്കെടുക്കെവയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സർക്കാർ സ്ഥാപനം മെച്ചപ്പെടുത്താൻ സദുദ്ദേശ്യത്തോടെ ശ്രമിച്ചതിന്‍റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെട്ടത്.
ആവനാഴിയിലെ അവസാന ആയുധവുമെടുത്ത് തന്നെ തോൽപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനെ കോൺഗ്രസുകാരന്‍റെ കുപ്പായമണിയിച്ച് തനിക്കെതിരെ മത്സരിപ്പിച്ചു. തെൻറ തോൽവി കണ്ടിട്ട് കണ്ണടക്കാമെന്ന ആഗ്രഹം വാങ്ങിവെച്ചോളൂ. കൊല്ലാം, പേക്ഷ തോൽപിക്കാനാവില്ല. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അനാവശ്യ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. എൽ.ഡി.എഫ് സർക്കാറാണ് ഇത് ചെയ്തതെന്ന് പറയുന്ന യു.ഡി.എഫ്, അഞ്ച് കൊല്ലം ഭരിച്ചിട്ടും എന്തുകൊണ്ട് തിരുത്തിയില്ല.
അഴിമതി, സ്വജനപക്ഷപാതം എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ബന്ധുനിയമന വിഷയത്തിൽ ഇടപെട്ടതെന്ന് സണ്ണി ജോസഫ് മറുപടി നൽകി. ആ വിധി ഒരാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ ജലീൽ ഇന്ന് നിയമസഭയിലുണ്ടാകില്ല. മുൻകാല പ്രാബല്യത്തോടെ ജലീൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. കുഴലൂതുന്നവരെ കണ്ടിട്ടുണ്ടെങ്കിലും സ്വയം കുഴലായി മാറുന്നവരെ ആദ്യമായാണ് കാണുന്നതെന്ന് മുസ്ലിം ലീഗിന്‍റെ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം പറഞ്ഞു. ജലീൽ എന്നേ തോറ്റുപോയവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.