മലപ്പുറം: സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ നടത്തിയ പ്രസം ഗത്തിലെ അബദ്ധത്തിൻറെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. പിടക്കോഴിക്ക് പകരം പൂവൻ കോഴിയെന്നാണ് മന്ത്രി പറയുന്നത് . പ്രസംഗത്തിൻറെ 24 സെക്കൻഡ് നീളുന്ന വീഡിയോ വ്യാഴാഴ്ച പകൽ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജലീലിൻറെ വാക്കുകൾ ഇങ്ങനെ: ''പൂവൻ കോഴികളെ അറുക്കാറുപോലുമില്ല നമ്മളുടെ വീടുകളിൽ, ചേക്കോഴിയുണ്ടെങ്കിൽ അളിയാങ്ക വന്നാൽ ചേക്കോഴിയെയാണ് നമ്മൾ പിടിക്കുക, അപ്പോഴും പൂവൻ കോഴിക്ക് അവസരം കൊടുക്കും, സ്ത്രീത്വത്തെ ബഹുമാനിച്ചിരുന്നതിൻറെ തുടർച്ചയായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ, ഈ കാര്യങ്ങൾ ആരും പറയാറില്ല.''
നേരത്തെ, രാഹുൽ ഗാന്ധിജിയുടെ മുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്ന് പ്രസംഗിച്ച മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ മന്ത്രി പരിഹസിച്ചിരുന്നു. രാഹുലിൻറെ മുത്തച്ഛനാണ് ഗാന്ധിജിയെന്ന് തെളിയിച്ചാൽ തൻറെ ഡോക്ടറേറ്റ് തിരികെ നൽകാൻ തയ്യാറാണെന്നായിരുന്നു ജലീലിൻറെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.