തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ മാറ്റിവെച്ച അവസാന സെമസ്റ്റർ ബി.ടെക് ഉൾപ്പെടെ പരീക്ഷകൾ എന്ന് നടത്തുമെന്നതിൽ അനിശ്ചിതത്വം. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് ജൂലൈ ഒന്നിന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിയത്. പരീക്ഷനടത്തിപ്പ് സംബന്ധിച്ച തീരുമാനം അക്കാദമിക് കമ്മിറ്റിക്ക് വിട്ടാണ് പരീക്ഷ മാറ്റിയത്.
അക്കാദമിക് കമ്മിറ്റി യോഗം ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതര സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ളതാണ് സാേങ്കതിക സർവകലാശാലക്ക് പരീക്ഷ നടത്തിപ്പിൽ കോവിഡ് വ്യാപനകാലത്തെ പ്രധാന വെല്ലുവിളി. പല എൻജിനീയറിങ് കോളജുകളും കെണ്ടയ്ൻമെൻറ് സോണുകളിലാണ്.
ഇവിടെ വന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ്. പരീക്ഷക്ക് മുന്നോടിയായി വന്ന് താമസിക്കാൻ ഹോസ്റ്റലുകളും തുറക്കാൻ കഴിയാത്ത സാഹചര്യം. അവസാനവർഷ ബി.ടെക് വിദ്യാർഥികളിൽ 5000ത്തോളം പേർ വിവിധ കമ്പനികളിൽ േജാലിക്കായി കാമ്പസ് േപ്ലസ്മെൻറ് ലഭിച്ചവരാണ്. പലർക്കും ജൂലൈ അവസാനവും ആഗസ്റ്റിലുമായി ജോലിക്ക് ചേരാൻ പരീക്ഷ ഫലം വന്ന് സർട്ടിഫിക്കറ്റ് ലഭിക്കണം. കമ്പനികൾ സാവകാശം അനുവദിച്ചില്ലെങ്കിൽ ഉറപ്പായ ജോലി നഷ്ടമാകും.
അവസാനവർഷ പരീക്ഷ നടത്താത്ത സർവകലാശാലകൾക്ക് സെപ്റ്റംബർ അവസാനം പരീക്ഷ നടത്താനാണ് യു.ജി.സി ശിപാർശ. സെപ്റ്റംബറിൽ പരീക്ഷ നടത്തിയാൽ ഫലം പ്രസിദ്ധീകരിക്കാൻ നവംബർ ആകും. ഫലത്തിൽ വിദ്യാർഥികൾക്ക് ഒരു അക്കാദമിക വർഷം നഷ്ടമാകും. പൊതുപരീക്ഷ ഒഴിവാക്കി സാധ്യമായ രീതിയിൽ ഇേൻറണൽ പരീക്ഷ നടത്തി മുൻ സെമസ്റ്റർ പരീക്ഷ മാർക്കുകളുമായി സമീകരിച്ച് മാർക്ക് നൽകാനുള്ള നിർദേശം സർവകലാശാല നിയോഗിച്ച സമിതി മുന്നോട്ടുവെച്ചിരുന്നെങ്കിലും അധ്യാപകസംഘടനകളിൽനിന്ന് എതിർപ്പുയർന്നതോടെ നടപ്പായില്ല.
ഇൗ രീതിയിൽ മൂല്യനിർണയം നടത്തിയ കോഴിക്കോട് എൻ.െഎ.ടി കഴിഞ്ഞ രണ്ടിന് അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സാേങ്കതിക സർവകലാശാലകളും സമാന രീതി അവലംബിച്ചെങ്കിലും കേരളത്തിൽ എതിർപ്പുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.