കുടുംബശ്രീയെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല –മന്ത്രി മൊയ്​തീൻ

ക​യ്പ​മം​ഗ​ലം(​തൃ​ശൂ​ർ): ജാ​തി- മ​ത വി​ശ്വാ​സ​ങ്ങ​ള്‍ക്ക​പ്പു​റ​ത്ത് മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കാ​ന്‍ ക​ഴ ി​ഞ്ഞു എ​ന്ന​താ​ണ് കു​ടും​ബ​ശ്രീ​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്നും അ​തി​നെ ഭി​ന്നി​പ്പി​ക്കാ​ന്‍ ആ​രെ​യും അ​നു ​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തി​​െൻറ ന​വീ​ക​ര​ണ​വും വ്യാ​പ​ന​വും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച തീ​ര​ശ്രീ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ശ്രീ​ക്കു​ള​ള സ്വാ​ധീ​നം കേ​ര​ള​ത്തി​ലെ ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക്കു​മി​ല്ല. കു​ടും​ബ​ശ്രീ​യെ വി​ഭ​ജി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​ത്യേ​ക ല​ക്ഷ്യ​മു​ണ്ട്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും 1376 കോ​ടി രൂ​പ കു​ടും​ബ​ശ്രീ വ​ഴി വാ​യ്​​പ കൊ​ടു​ത്തി​ട്ടു​ണ്ട്. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് 1400 കോ​ടി എ.​ഡി.​ബി യി​ൽ നി​ന്ന് സ​ഹാ​യം എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​യി​രം കോ​ടി രൂ​പ കു​ടും​ബ​ശ്രീ​ക്ക് സ​ർ​ക്കാ​ർ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ.​ടി. ടൈ​സ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ എ​ക്സി.​ഡ​യ​റ​ക്ട​ർ എ​സ്. ഹ​രി കി​ഷോ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​കെ.​അ​ബീ​ദ​ലി ‘മു​റ്റ​ത്തെ മു​ല്ല’ പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യ വാ​യ്പ വി​ത​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​കെ. സ​തീ​ശ​ൻ തീ​ര​ദേ​ശ​ത്തെ അ​വ​സ്ഥാ-​ആ​വ​ശ്യ​ക​താ പ​ഠ​ന​ത്തി​​െൻറ ധാ​ര​ണാ​പ​ത്രം കൈ​മാ​റി. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സു​രേ​ഷ് ബാ​ബു തീ​ര​ദേ​ശ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ള റി​വോ​ൾ​വി​ങ്​ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kudumbasree AC Moideen -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.