റിയാദ്: പ്രശസ്ത മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും പാർലമെേൻററിയനുമായ കുൽദീപ് നയ്യാരെ അനുസ്മരിച്ച് റിയാദിെല ചില്ല സർഗവേദിയുടെ ആഗസ്റ്റ് വായന. അദ്ദേഹത്തിെൻറ ‘വരികൾപ്പുറം’ എന്ന ആത്മകഥാ ഗ്രന്ഥം അവതരിപ്പിച്ച് നോവലിസ്റ്റ് ബീന പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ട ജനാധിപത്യപരീക്ഷണങ്ങളുടെയും വൈതരണികളുടെയും സാക്ഷിയായ നയ്യാരുടെ പുസ്തകം രാജ്യത്തിന് വഴികാട്ടിയായിരുന്നെന്ന് ബീന പറഞ്ഞു. കേരളത്തിലെ പ്രളയദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രതിമാസ വായനാപരിപാടി തുടങ്ങിയത്. ഇ.എം ഹാഷിമിെൻറ ‘ബുദ്ധമാനസം’ എന്ന പുസ്തകത്തിെൻറ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂർ പങ്കുവെച്ചു. ബുദ്ധെൻറ ജീവിതദർശനങ്ങളെ സരളമായി വിശദീകരിക്കുന്നതാണ് പുസ്തകമെന്നും ബൗദ്ധ ജീവിതത്തിെൻറ ആത്മനിഷ്ഠമായ അനുഭവമാണ് അവതരിപ്പിക്കുന്നതെന്നും ഇഖ്ബാൽ പറഞ്ഞു. നൊബേൽ സമ്മാന ജേതാവായ ഓർഹാൻ പമൂക്കിെൻറ ‘മൈ നെയിം ഈസ് റെഡ്’ എന്ന പുസ്തകം അഖിൽ ഫൈസൽ അവതരിപ്പിച്ചു. എൻ.പി ഹാഫിസ് മുഹമ്മദിെൻറ ‘എസ്പതിനായിരം’ എന്ന നോവലിെൻറ ആസ്വാദനം റഫീഖ് പന്നിയങ്കര അവതരിപ്പിച്ചു. കൊമ്പൻ മൂസ, സലീം പടിഞ്ഞാറ്റുമുറി, എം. ഫൈസൽ, സിദ്ദീഖ് കൊണ്ടോട്ടി, നജ്‌വ, നജ്മ, പ്രദീപ് അരിയമ്പാടൻ എന്നിവർ സർഗസംവാദത്തിൽ സംസാരിച്ചു. ബത്ഹയിലെ ശിഫ അൽജസീറ ഹാളിൽ നടന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.