മേപ്പാടി: ജനവാസ കേന്ദ്രങ്ങളിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന ആനകളെ വനത്തിലേക്ക് തുരത്താനുള്ള കുങ്കിയാനകൾ തിങ്കളാഴ്ചയെത്തും.
ഒരു ചുള്ളികൊമ്പൻ ഉൾപ്പെടെ ആനകളുടെ ആറംഗ സംഘമാണ് ദിവസങ്ങളായി പ്രദേശത്ത് ഭീതി പരത്തുന്നത്. ആനകൾ സ്ഥിരമായി കടന്നുപോകുന്ന വഴികൾ ഉൾപ്പെടെ പരിശോധിച്ച് ചൊവ്വാഴ്ച തുരത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് വനപാലകർ അറിയിച്ചു. നിലവിൽ കുന്നമ്പറ്റ ഭാഗത്താണ് ആനക്കൂട്ടമുള്ളത്.
ആനകളെ തുരത്തുന്ന സമയത്ത് ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്ന് വനപാലകർ നിർദേശം നൽകിയിട്ടുണ്ട്. ആനകളെ എളമ്പിലേരി, അരണമല വഴി വനത്തിലേക്ക് തുരത്താനാണ് നീക്കം. ആളുകളെ നിയന്ത്രിക്കുന്നതിനും മറ്റുമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കാട്ടാനകൾ ജീവഹാനി വരുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ തുരത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.