മേനകയുടേത് അവരുടെ അഭിപ്രായം; ആക്രമണകാരികളായ നായ്ക്കളെ ഒഴിവാക്കണം –ബി.ജെ.പി

കൊല്ലം: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി മേനക ഗാന്ധി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും ആക്രമണകാരികളായ നായ്ക്കളെ ഒഴിവാക്കണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്നും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. തെരുവുനായ് ശല്യം എങ്ങനെ ഒഴിവാക്കണമെന്ന് തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും സംസ്ഥാന സര്‍ക്കാറാണെന്നും അദ്ദേഹം പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
സംസ്ഥാനത്തെ തെരുവുനായ് പ്രശ്നം മേനക ഗാന്ധിയെ ബോധ്യപ്പെടുത്തും.  വിഷയത്തില്‍ നടപടിയെടുക്കാത്തതിന് മന്ത്രി കെ.ടി. ജലീലാണ് മറുപടി പറയേണ്ടത്. ശശികലയ്ക്കെതിരെ വിദ്വേഷപ്രസംഗം ആരോപിച്ച് കേസെടുത്തത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ശശികലയുടെ പ്രസംഗം പരിധിവിട്ടുള്ളതാണെന്ന് തനിക്ക് തോന്നിയിട്ടില്ല. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുള്ള കാരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി  സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എസ്.പിക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയത്  ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരാവുന്നതിന്‍െറ ജാള്യം മറയ്ക്കാനാണ്. കണ്ണൂരിലെ അക്രമങ്ങളും ദലിത് പീഡനങ്ങളും തടയാന്‍ സര്‍ക്കാറില്‍നിന്ന് ക്രിയാത്മക സമീപനം ഉണ്ടാവുന്നില്ല. എ.കെ.ജി സെന്‍റര്‍ സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റ് എ.കെ.ജി സെന്‍ററുമായിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡുപോലും നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ലോ കമീഷന്‍ അഭിപ്രായം തേടുകമാത്രമാണുണ്ടായത്. ബി.ഡി.ജെ.എസുമായി പ്രശ്നങ്ങളൊന്നുമില്ളെന്നും ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു.

 

Tags:    
News Summary - kummanam meet the press-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.