തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ളെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍.
പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്യുംമുമ്പ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു വിവരം എവിടെനിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം.
അന്വേഷണം നിര്‍ണായകഘട്ടത്തിലത്തെി നില്‍ക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനേ ഉപകരിക്കൂ. സമഗ്രവും സ്വതന്ത്രവുമായി കേസന്വേഷിക്കാന്‍ പൊലീസിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.