തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ റിസര്‍വ് ബാങ്കിന് പരാതി നല്‍കി. ബാങ്കിങ് ചട്ടങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും വിരുദ്ധമായാണ് ബാങ്കുകള്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് വായ്പ അനുവദിച്ചതെന്ന് റിസര്‍വ് ബാങ്ക് റീജയണല്‍ ഡയറക്ടര്‍ക്ക് നൽകിയ പരാതിയില്‍ കുമ്മനം ചൂണ്ടിക്കാട്ടുന്നു.
വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കോടിക്കണക്കിന് രൂപ വായ്പയായി നല്‍കിയിട്ടുള്ളത്. റിസോര്‍ട്ടുകള്‍ അനധികൃത ഭൂമിയിലായതിനാല്‍ ബാങ്കുകള്‍ക്ക് പണം തിരികെ ഈടാക്കാന്‍ സാധിക്കുന്നില്ല. ഇതിനാല്‍ കോടിക്കണക്കിന് രൂപ ഖജനാവിന് നഷ്ടമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലെ ജീവനക്കാരും രാഷ്ട്രീയ-റിസോര്‍ട്ട് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലുള്ളത്‍. ഇക്കാര്യത്തിൽ ആർ.ബി.ഐ അന്വേഷണം നടത്തണം. ഇതിനു പുറമേ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണമെന്നും കുമ്മനം പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.